Monday, March 5, 2012

അങ്ങനെ തുടങ്ങി

കുറെ നാളായി വിചാരിക്കുന്നു. എന്തെങ്ങിലുമൊക്കെ എഴുതാന്‍. എന്താ കാരണം? ഒരുപാടുണ്ട്!
പറഞ്ഞുവരുമ്പോ എല്ലാ കൂതറകള്‍ക്കും ബ്ലോഗ്‌ ഉണ്ട്. അപ്പൊ പിന്നെ എന്താ എനിക്കൊന്നായാല്‍.
എഴുതാന്‍ പ്രതേകിച്ചു വാസനയോ ആളുകളെ രസിപ്പിക്കാനുള്ള കഴിവോ ഇല്ല. എന്നാലും ഈ വലിയ വെബില്‍ എന്റേതായി എന്തെങ്ങിലുമൊക്കെ വേണ്ടേ. ഞാന്‍ ജീവിച്ചിരുന്നു ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നു എന്നതിന് ഒരു ചെറിയ തെളിവ് അത്രേയുള്ളൂ. കുറെ നാള് കഴിഞ്ഞ് ഇതൊക്കെ വായിച്ചു ചിരിക്കാം, അല്ലാതെന്താ.

ഞാനൊക്കെ കമ്പ്യൂട്ടറും നെറ്റും കണ്ടു  തുടങ്ങിയ കാലത്ത് ബ്ലോഗ്‌ എന്നോകെ പറഞ്ഞാല്‍ കുറെ ബുദ്ധിജീവികളും ടെക്ക്നിക്കല്‍ പുലികളുമൊക്കെ എഴുതുന്ന സംഭവം. നാടുകാരോക്കെ എഴുതി അതിന്റെ വില പോയി(ഇനി ഞാന്‍ എങ്ങാന്‍ ബുദ്ധിജീവി ആയോ!). അതുകഴിഞ്ഞ് വല്ലവനും എഴുതുന്ന ബ്ലോഗ്‌ പോസ്റ്റ്‌ മെയില്‍ ഫോര്‍വേഡ് ആയി കിട്ടാന്‍ തുടങ്ങി. പിന്നെയല്ലേ ഇതിന്റെയൊക്കെ ശരിക്കുള്ള ഉറവിടം കണ്ടുപിടിച്ചത്.

പണ്ടുമുതലേ ഉള്ള ഉള്‍വലിഞ്ഞ സ്വഭാവം കൊണ്ടാവണം അല്ലെങ്ങില്‍ നാടുകരോക്കെ വായിച്ചു ഉള്ള ഇമേജ് പോയാലോ എന്ന പേടി. പണ്ടേ നാട്ടില്‍ ഞാന്‍ വല്യ പുള്ളി ആണല്ലോ. അപ്പൊ പിന്നെ ഇപ്പൊ ഈ ധൈര്യം എവിടന്നു വന്നൂന്ന്! അതൊക്കെ അങ്ങ് വന്നു. കുറെ വായിച്ചു. പിന്നെ ഇതിലൊന്നും വല്യ കാര്യമില്ലെന്ന് മനസിലായി(പുച്ഛം). ജീവിതത്തില്‍ ആകെ കിട്ടുന്ന കുറച്ചു സമയം നന്നായി ജീവിച്ചു തീര്‍ക്കുക അത്രയൂല്ലു(ഹോ തത്വചിന്ത, എന്നെ സമ്മതിക്കണം). പിന്നെ ഇവിടെ ഈ ഒന്സൈട്റ്റ്‌  വന്നു കിടന്നു ഒറ്റയ്ക്ക് ജീവിച്ചു ബോറടിച്ചു. അപ്പൊ നാടും ഭാഷയുമൊക്കെ ഓര്‍ക്കാന്‍ ഒരു മാധ്യമം. എന്നുവച്ച് ഞാന്‍ ഒരു നൊസ്റ്റാള്‍ജിക്‌ രോഗിയൊന്നും ആയിട്ടിലകേട്ടോ.

ഈ പോസ്റ്റിന്റെ ടൈറ്റില്‍ ഇട്ടപ്പോ ആദ്യം ഓര്‍മവന്നത് ആ പരട്ട്ട പടമാ. ഹോ ഒരിക്കല്‍ ബോറടിചിരുന്നപ്പോ ചുമ്മാ എടുത്തു കാണാന്‍ നോക്കി. നടന്നില്ല. ഈ തെലുങ്കമ്നാരെയൊക്കെ സമ്മതിക്കണം. ഏതൊ തെലുങ്ക് പടത്തിന്റെ ഡബ്ബിംഗ് ആയിരുന്നു അത്.

അപ്പൊ പറഞ്ഞുവനതെന്താന്നുവച്ചാ ഞാന്‍ ഒരു ബ്ലോഗ്‌ അങ്ങ് തുടങ്ങി. സമയം കിട്ടുബോലോക്കെ എഴുതുകേം ചെയ്യും.

No comments: