മണി രണ്ടായി എന്നിട്ടും ഇന്നത്തെ ടാസ്ക് തീര്നിട്ടില്ല..., ലൂസിഫര്‍ ചുറ്റും നോക്കി. ഗബ്രിയേല്‍ അപ്പുറത്ത് നല്ല ഉറക്കം. അല്ലെങ്ങിലും ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ, 6 ദിവസം കൊണ്ട് തീര്‍ക്കണമത്രേ. ദൈവത്തിനു അങ്ങനെയൊക്കെ പറഞ്ഞാ മതിയല്ലോ. ഇതിനു മുന്‍പുള്ള ഭൂമി, ആകാശം, ജീവികള്‍ ഇതിന്റെയൊക്കെ കോഡ് ഞാന്‍ ഒറ്റയ്ക്കളെ ചെയ്തത്. ഈ ഗബ്രിയെലോ, ആ കടലിന്റെ പ്രോജെക്ടും വച്ചോണ്ട് എത്ര സമയമാ വെറുതെ കളഞ്ഞേ.
എങ്ങിലും ഈ പുതിയ പ്രൊജക്റ്റ് തന്നെ എല്പിച്ചതില് ലൂസിഫര്‍ മനസുകൊണ്ട് സന്തോഷിച്ചു.
ഹാ അപ്പ്രിസലിനു ദൈവം ഇതൊക്കെ ഓര്‍ത്താ മതിയാരുന്നു.
എന്തായാലും ഇതും കൂടി കഴിഞ്ഞാല്‍ അടുത്ത വീക്ക് മൊത്തം ഓഫ് എടുത്തോ എന്ന് പറഞ്ഞിട്ടുണ്ട്. മില്കിവെയുടെ അപ്പുറത്തുള്ള അമുസ്മെന്റ്റ് പാര്‍ക്കില്‍ പോയി ഒന്നു ആര്മാധിക്കണം ഹോ. പെട്ടെന്ന് കിട്ടിയ ഇന്സ്പിരെഷനില് ലൂസിഫര്‍ വേഗം വര്‍ക്കിലേക്കു തിരിഞ്ഞു.
പഴയ പ്രൊജക്റ്റ് പോലോന്നുമല്ല ഈ പ്രൊജക്റ്റ്. ഹാര്ഡ്വെയര് ഡിസൈന്‍ ദൈവം നേരിട്ട് തന്നെ ചെയ്തു. ഇതുവരെ ഉപയോഗിക്കാത്ത tightly coupled ബ്രെയിന്‍ സെല്ല്സ് ആണത്രേ ഇതില്‍. ഹുമന്‍ പ്രൊജക്റ്റ് എന്നും പറഞ്ഞു ടീം മീറ്റിംഗ് വിളിച്ചപ്പോഴെ തോന്നി ഇത് പണിയാകുമെന്ന്. ഹും ദൈവത്തിന് അങ്ങ് ഹാര്ഡ്വെയര്ഉം ഡിസൈന്‍ ചെയ്തു പോയെച്ചാ മതി. ഇതിന്റെ കേര്‍ണെല്‍ ഞാന്‍ തന്നെ വേണ്ടേ ഉണ്ടാക്കാന്‍. അതും വേറെ ഒന്നിനുമില്ലാത്ത സ്പെക്കും ഒരുപാടു പുതിയ ഡ്രൈവെരുകളും.
ലൂസി കണ്ണിന്റെ ഡ്രൈവര്‍ ഉണ്ടാക്കാന്‍ തുടങ്ങി. കുരങ്ങിന്റെ ഡ്രൈവര്‍ എടുത്തു കുറച്ചു മാറ്റം വരുത്തിയാ മതി. ഒമ്നിവിഷന്റെ കുറച്ചു കോഡും കൂടി പെറുക്കി ഇട്ടു അത് ഒപ്പിച്ചു.
സ്പെക് വച്ച് നോക്കിയാ ഇത് ഒരു കിടു സംഭവം തന്നെ. ഇത്രേം കാപസിടി ഉള്ള ഒരു ബ്രെയിന്‍ പിന്നെ അതിനൊത്ത സെന്‍സറുകള്‍. ദൈവത്തോടുള്ള ബഹുമാനം ഒന്നുകൂടി വര്‍ധിച്ചു.
ലൂസിഫര്‍ വീണ്ടും അടുത്ത മോടുലിന്റെ പണിയിലേക്ക് കടന്നു.
ഹോ നേരം പോയതെ അറിഞ്ഞില്ല. വെളുക്കാന്‍ ഇനി അധികം സമയമില്ല. ഗബ്രിയേല്‍ എപ്പോഴോ വീട്ടില്‍ പോയിരിക്കുന്നു. ഇനി കോര്‍ സെന്‍സര്‍ ഡ്രൈവര്‍ മാത്രമേ ബാക്കിയുള്ളൂ. ഇന്ന് വ്യാഴാഴ്ച. നാളെ രാവിലെ ദൈവം വന്നു നോക്കുമ്പോ തീര്ന്നിട്ടില്ലെങ്ങില്. ഹോ ആലോചിക്കാനേ വയ്യ.
എവിടെന്നോക്കെയോ കോഡ് കോപ്പി പേസ്റ്റ് ചെയ്തു സെന്‍സറും അങ്ങനെ ഒപ്പിച്ചു. ടെസ്റ്റ് ചെയ്തു നോക്കി. എന്തോ ഒരു മിസ്സിംഗ്.
ചെറിയ എന്തോ ബഗ് ആണെന്ന് തോന്നുന്നു. ചില സമയം ഹുമന്റെ സെന്സുകള് ശരിയായി വര്‍ക്ക് ചെയ്യുന്നില്ല. ലൂസിഫരിന്റെ തലയാകെ പെരുത്ത് കയറി. നാളെ രാവിലെ മുതല്‍ ടെസ്റ്റിംഗ് ടീം ടെസ്റ്റ് ചെയ്തു വൈകുന്നേരം റിലീസ് ചെയ്യാനുള്ളതാ.
ഉള്ളില്‍ ഭയപ്പാടോടെ ആണെങ്ങിലും രാവിലെ ദൈവം വന്നു നോക്കിയപ്പോ ലൂസിഫര്‍ സംഭവം എടുത്തു കൊടുത്തു.
ടെസ്റ്റിംഗ് ആരംഭിച്ചു ഭാഗ്യത്തിന് ആരും ഇതുവരെ ബഗ് കണ്ടിട്ടില്ല.
റിലീസ് ഭംഗിയായി കഴിഞ്ഞു. ദൈവം അതിനു ആദം എന്ന് പേരും ഇട്ടു. ഹവ്വയെ ഉണ്ടാക്കുന്ന സമയത്ത് ലൂസിഫര്‍ ലീവ് എടുത്തു. മണ്ടന്‍ ഗബ്രിയേല്‍ എന്തൊക്കെയോ ചെയ്തു കുളമാക്കിയകൊണ്ടാവണം ഹവ്വയ്ക്ക് ഇത്ര പിടിവാശിയും പിന്‍ബുദ്ധിയും.
ഒരുദിവസം ദൈവം ലൂസിഫരിനെ വിളിപ്പിച്ചു. ആദം വിലക്കപ്പെട്ട ആപ്പിള്‍ തിന്നത്രേ.
ആദത്തെ പിടിച്ചു ഡീബഗ് ചെയ്ത ദൈവം ആ ബഗ് കണ്ടുപിടിച്ചിരിക്കുന്നു. ഹവ്വയുടെ പ്രസന്‍സില്‍ സെന്‍സര്‍ ഡ്രൈവര്‍ വര്‍ക്ക് ചെയ്യുന്നില്ല.
നശിച്ച മനുഷ്യന്, ഈ സ്ത്രീയെ കാണുമ്പോള്‍ അവന്റെ സെന്‍സറും സെന്‍സും എല്ലാം പ്രവ്ര്തിക്കാതാകും.
തന്റെ സ്വപ്ന പ്രൊജക്റ്റ് തകര്‍ത്ത ലൂസിഫരിനെ ദൈവം ഫയര്‍ ചെയ്തു അപ്പൊത്തന്നെ ടെര്‍മിനേഷന്‍ ലെട്ടെരും കൊടുത്തു.
ഇതെല്ലം കണ്ടു ഗബ്രിയേല്‍ അപ്പുറത്തിരുന്നു ചിരിക്കുന്നുണ്ടായിരുന്നു.
പിന്കുറിപ്പ്: ഈ പോസ്റ്റിനു പ്രചോദനം നീലച്ചടയന്‍ :) .(മറ്റേ, സീതയുടെ മാറ് പിളര്‍ന്നു, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു, ആ ലൈന്‍ )